Real Time Kerala
Kerala Breaking News

സൂപ്പർ ഹിറ്റ് ജിഗർദണ്ഡക്ക് രണ്ടാം ഭാഗം; മലയാളി സാന്നിധ്യമായി ഷൈൻ ടോം ചാക്കോയും, നിമിഷയും – News18 Malayalam

[ad_1]

വർഷം 2014. തമിഴിലിൽ ഒരു ട്രെൻഡ്സെറ്റെർ പുറത്തിറങ്ങുന്നു. പിന്നീട് അത് കേരളത്തിലേക്ക് പടർന്നിറങ്ങുന്നു. ആ പടത്തിന്റെ പേരായിരുന്നു ജിഗർദണ്ഡ (Jigarthanda). സിദ്ധാർഥ്‌, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.

ഏറെ ചർച്ചയായിരുന്ന ജിഗർദണ്ഡ സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് പിന്നീട് തലൈവർ പടം പേട്ട, ലണ്ടൻ പശ്ചാത്തലമാക്കി കൃത്യമായി തമിഴ് രാഷ്ട്രീയം പറയുന്ന ജഗമേ തന്തിരം, ആന്തോളജി ഗണത്തിൽ നവരസാ സീരിസിൽ പീസ് എന്ന ചിത്രം തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒട്ടേറെ ഹിറ്റുകളുടെ അമരക്കാരനായത് ചരിത്രം. അന്ന് തരംഗമായ ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി സംവിധായകൻ കാർത്തിക്ക് എത്തുന്നു. എസ്.ജെ. സൂര്യ മുഖ്യ കഥാപാത്രമായി വേഷമിടും. ഒപ്പം രാഘവ ലോറൻസ് എന്ന സാന്നിധ്യവും പ്രതീക്ഷ നൽകുന്നു. എഴുപതുകളുടെ കഥയുമായി വരുന്ന ചിത്രത്തിന് ജിഗർദണ്ഡ ഡബിൾ എക്സ് എന്നാണ് പേര്.

ഇത്തവണ ചിത്രത്തിൽ ശ്രദ്ധേയമായ മലയാളി സാന്നിധ്യവുമുണ്ട്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ എന്നിവരുടെ സാന്നിധ്യം ശക്തമാണ് എന്ന സൂചനോയോടെയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്. 2014ൽ ഫോബ്‌സ് മാഗസിനിൽ ഇടം പിടിച്ച ജിഗർദണ്ഡയുടെ രണ്ടാം വരവ് ബോക്സ് ഓഫിസ് റെക്കോർഡുകൾ ലക്ഷ്യമിട്ട് തന്നെയാണ് എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ, സംവിധാനം- കാർത്തിക്ക് സുബ്ബരാജ്ജ്, കാർത്തികേയെൻ സന്തനം എസ് കതിരേശൻ അലങ്കാര പാണ്ട്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ ക്യാമറ തിരു കൈകാര്യം ചെയ്തിരിക്കുന്നു. സന്തോഷ് നാരായനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Summary: All time favourite Jigarthanda gets a second part with Shine Tom Chacko and Nimisha Sajayan on board

[ad_2]

Post ad 1
You might also like