Real Time Kerala
Kerala Breaking News

ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല

[ad_1]

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ബാല. ‘കളഭം’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ‘ബിഗ് ബി’, ‘പുതിയ മുഖം’, ‘ഹീറോ’, ‘എന്ന് നിന്റെ മൊയ്‌തീൻ’ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ എത്തി. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പേജിലൂടെ ഏറ്റവും കൂടുതൽ പങ്കുവെയ്ക്കുന്നത് താൻ ചെയ്യുന്ന സഹായങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്. താൻ ചെയ്യുന്നത് കണ്ട് മറ്റുള്ളവർക്കും ചെയ്യാൻ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം സോഷ്യൽ മീഡിയയിൽപങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്.

താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്ന് ബാല പറയുന്നു. പതിനേഴാം വയസ് മുതൽ താൻ ചാരിറ്റി ചെയ്യുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഒരു കോളേജിൽ സംസാരിക്കവെ ബാല പറഞ്ഞത്. ചാരിറ്റി ചെയ്യാനുള്ള ഇൻസ്പിരേഷനെക്കുറിച്ചുള്ള ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബാല.

ബാലയുടെ വാക്കുകൾ ഇങ്ങനെ;

ബ​ന്ധു​വി​ന്‍റെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചു: മ​ധ്യ​വ​യ​സ്ക അ​റ​സ്റ്റി​ൽ

‘ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്‌സ് കൊടുക്കാനായി ഒരു ആശ്രമത്തിൽ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവർക്കും സ്വീറ്റ്‌സ് നൽകികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് തമിഴിൽ പറഞ്ഞു, ‘തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ’ എന്ന്. ആദ്യം എനിക്കെന്താണ് അവർ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവർ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.’

‘എന്റെ പതിനേഴാം വയസ്സ് മുതൽ ഞാൻ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാൻ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോൾ മനസിലാകും.’



[ad_2]

Post ad 1
You might also like