Real Time Kerala
Kerala Breaking News

മുടിയുടെ ആരോഗ്യം ഉറപ്പിക്കാൻ തൈര്!! ഈ ഭക്ഷണങ്ങൾ നിത്യവും ഉപയോഗിക്കൂ, മുടി കൊഴിയുന്നത് തടയും

[ad_1]

തലമുടി കൊഴിയുന്നത് എല്ലാവര്ക്കും നിരാശയുള്ള കാര്യമാണ്. നീണ്ട് ഇടതൂർന്ന മുടി ഇഷ്ടപ്പെടുന്നവർ നിത്യവും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

വിറ്റാമിനുകളുടെ കുറവാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതും മുടി കൊഴിയുന്നതിന് കാരണമായിത്തീരുന്നതും. പ്രോട്ടീൻ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യവും ഉപയോഗിക്കുന്നത് നല്ലതാണ്.

read also: ലൈംഗികതയുമായി ബന്ധപ്പെട്ട വിചിത്രമായ ഈ വസ്തുതകൾ തീർച്ചയായും നിങ്ങളുടെ ഞെട്ടിക്കും: മനസിലാക്കാം

പ്രോട്ടീൻ, വിറ്റാമിൻ ബി, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന തൈര് മുടിയുടെ ആരോഗ്യം ഉറപ്പിക്കാൻ കഴിച്ചിരിക്കേണ്ട ഭക്ഷണമാണ്. സാല്‍മണ്‍ ഫിഷ്, മത്തി തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാൻ ഗുണം ചെയ്യും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയ ചീര തലമുടിയുടെ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടുത്താൻ സഹായിക്കും.



[ad_2]

Post ad 1
You might also like