[ad_1]
തൃശൂർ: മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.
ന്യൂറോളജി ഒപി വിഭാഗത്തിന് സമീപത്തെ സ്റ്റെയർ കേസിൽ ആണ് രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടൻതന്നെ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
[ad_2]