Real Time Kerala
Kerala Breaking News

നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പോലും പങ്കെടുക്കുന്നു, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

[ad_1]

കാസര്‍കോട്: നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരാതികള്‍ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാസര്‍കോടാണ് നവകേരള സദസ് ആരംഭിച്ചത്.

‘നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പോലും പങ്കെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് നേതൃത്വം എതിര്‍ത്തിട്ടും പ്രാദേശിക തലത്തില്‍ നേതാക്കള്‍ പങ്കെടുക്കുന്നു. കെ മുരളീധരന്‍ ഇത്രയും കാലം പറഞ്ഞെതെല്ലാം ആളെ പറ്റിക്കാനാണ്. കുറേ കാലമായി ആളെ പറ്റിക്കുന്ന പ്രസ്താവനകള്‍ തുടങ്ങിയിട്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാര്‍ ചെലവില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ് മാറിയെന്നായിരുന്നു കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനം. ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം തകര്‍ക്കാന്‍ പിണറായി വിജയന്‍ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 



[ad_2]

Post ad 1
You might also like