[ad_1]
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില നേരിയ നേട്ടത്തിലാണെങ്കിലും, ആഭ്യന്തര വിപണിയിൽ പ്രത്യേകിച്ച് ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതിനു മുൻപ് സ്വർണവില ഉയർന്നത്.
ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 1.05 ഡോളർ ഉയർന്ന് 1,981.87 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ, ആഗോള സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. ഈ സാഹചര്യത്തിൽ ലോകത്തെ കേന്ദ്ര ബാങ്കുകൾ വൻ തോതിലാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി വീണ്ടും തുടർന്നാൽ ആഗോള വില 2,000 ഡോളർ പിന്നീടാനുളള സാധ്യത നിലനിൽക്കുന്നുണ്ട്. ആഗോളവില ഉയരുകയാണെങ്കിൽ, ആഭ്യന്തര വിലയിലും പ്രതിഫലനം ഉണ്ടാകും.
[ad_2]