ആഡംബര നികുതി പിരിക്കുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തുന്നതായി റിപ്പോർട്ട്; ഇതുവരെ ലഭിച്ചത് 12.78 ശതമാനം മാത്രം
[ad_1]
അടിസ്ഥാന ഭൂനികുതി, കെട്ടിടനികുതി, ആഡംബരനികുതി എന്നീ വിഭാഗങ്ങളിൽ നിന്ന് ഈ സാമ്പത്തിക വർഷം കേരള സർക്കാരിന് 356.26 കോടി രൂപ പിരിച്ചെടുക്കാമെന്ന് റിപ്പോർട്ട്. അടിസ്ഥാന ഭൂനികുതി പ്രകാരം 189.51 കോടി രൂപയും കെട്ടിട നികുതിയുടെ കീഴിൽ 111.52 കോടി രൂപയും ആഡംബര നികുതിയുടെ കീഴിൽ 55.23 കോടി രൂപയും സർക്കാരിന് പിരിച്ചെടുക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഈ മൂന്ന് വിഭാഗങ്ങളിൽ നിന്നും കഴിഞ്ഞ മാസം അവസാനം വരെ 214.39 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ തന്നെ കെട്ടിട നികുതിയാണ് മുന്നിൽ നിൽക്കുന്നത് (75%). ആഡംബര നികുതി പിരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഈയിനത്തിൽ ഇതുവരെ 7.06 കോടി രൂപ (12.78 ശതമാനം) മാത്രമാണ് പിരിച്ചത്. ഈയിടെ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ ആഡംബര നികുതി പിരിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ഇതിനായി പ്രത്യേകം അജണ്ട രൂപീകരിക്കുകയും ചെയ്തിരുന്നു. ആഡംബര നികുതി മുൻകൂറായി പിരിക്കുക, ആഡംബര നികുതി അടയ്‌ക്കേണ്ട കെട്ടിടങ്ങളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടോയെന്ന് വിലയിരുത്തുക, പുതിയ അപ്പാർട്ടുമെന്റുകളും കെട്ടിടങ്ങളും ആഡംബര നികുതിയും കെട്ടിട നികുതിയും അയക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ അജണ്ടയിൽ പ്രധാനമായും പറയുന്നത്.
Also read-സുരക്ഷിതമല്ലാത്ത വായ്പകളുടെ നിയന്ത്രണം; ബാങ്കുകള്‍ക്ക് 84000 കോടി അധിക മൂലധനം വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍
വിവിധ ജില്ലകളുടെ കാര്യമെടുത്താൽ, ആഡംബര നികുതി പിരിക്കുന്ന കാര്യത്തിൽ തൃശൂരും വയനാടും മറ്റ് 12 ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. കെട്ടിട നികുതി പിരിവിന്റെ കാര്യത്തിൽ കൊല്ലവും തിരുവനന്തപുരവുമാണ് പിന്നിൽ. അതേസമയം, അടിസ്ഥാന ഭൂനികുതി പിരിക്കുന്ന കാര്യത്തിൽ തിരുവനന്തപുരവും ഇടുക്കിയും മറ്റു ജില്ലകളെക്കാൾ വളരെ പിന്നിലാണ്.ബിൽറ്റ്-അപ്പ് ഏരിയയെ അടിസ്ഥാനമാക്കി നാല് സ്ലാബുകളിലായാണ് കെട്ടിട നികുതി ഈടാക്കുന്നത്. 5,000 ചതുരശ്ര അടി മുതൽ 7,500 ചതുരശ്ര അടി വരെ 7,500 രൂപ, 7,500 ചതുരശ്ര അടി മുതൽ 10,000 ചതുരശ്ര അടി വരെ 10,000 രൂപ, 10,000 ചതുരശ്ര അടിയിൽ കൂടുതൽ ഉള്ളവയ്ക്ക് 12,500 രൂപ എന്നിങ്ങനെയാണ് കണക്ക്.
1999 ഏപ്രിൽ ഒന്നിനു ശേഷം നിർമിച്ച റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് ആഡംബര നികുതി ബാധകമാണ്. 2017 വരെ, അപ്പാർട്ട്‌മെന്റുകളുടെ പ്ലിന്ത് ഏരിയ (plinth area) ഒന്നിച്ച് ചേർത്ത്, മുഴുവൻ റെസിഡൻഷ്യൽ കെട്ടിടവും ഒരു യൂണിറ്റായി കണക്കാക്കിയാണ് ആഡംബര നികുതി കണക്കാക്കിയിരുന്നത്. ഇങ്ങനെ നോക്കുമ്പോൾ, ഇത്തരം റെസിഡൻഷ്യൽ ബിൽഡിംഗുകൾ ആഡംബര നികുതിയുടെ വിഭാഗത്തിൽ പെടും. അത് റസിഡന്റ്സ് അസോസിയേഷനാണ് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ, 2017 ന് ശേഷം, മുഴുവൻ റെസിഡൻഷ്യൽ കെട്ടിടവും ഒരു യൂണിറ്റായി കണക്കാക്കുന്ന നിയമത്തിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു.
[ad_2]
