Real Time Kerala
Kerala Breaking News

മാനദണ്ഡങ്ങൾ ലംഘിക്കേണ്ട! സഹകരണ ബാങ്കുകൾക്ക് വീണ്ടും ആർബിഐയുടെ മുന്നറിയിപ്പ്, പിഴ ചുമത്തിയത് ലക്ഷങ്ങൾ

[ad_1]

മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് സഹകരണ ബാങ്കുകൾക്കും, ബാങ്ക് ഇതര ധനകാര്യസ്ഥാപനത്തിനും ലക്ഷങ്ങൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളായി സ്ഥിതി ചെയ്യുന്ന 4 സഹകരണ ബാങ്കുകൾക്കും, ഒരു ബാങ്ക് ഇതര ധനകാര്യസ്ഥാപനത്തിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നിയമപരമായ ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ആർബിഐയുടെ കർശന നടപടി. നാസിക് മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെഹ്‍സാന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സാംഗ്ലി സഹകാരി ബാങ്ക് ലിമിറ്റഡ്, പുതുക്കോട്ടൈ കോ ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് എന്നിവയ്ക്കും സാപ്പേഴ്സ് ഫിനാന്‍സ് ആന്റ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനുമാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

റിസർവ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള മേൽനോട്ട, റിപ്പോർട്ടിംഗ് സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് നാസിക് മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 48.30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഹ്സാന അർബൻ കോർപ്പറേറ്റീവ് ബാങ്കിന് 15 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്ക് ഡയറക്ടർമാരിൽ ഒരാളുടെ ബന്ധുവിന് നൽകിയ വായ്പ പുതുക്കി നൽകിയതിന് തുടർന്ന് സാംഗ്ലി സഹകാരി ബാങ്ക് ലിമിറ്റഡിന് 2 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിംഗ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് തന്നെ വായ്പകള്‍ നല്‍കിയതിനാണ് തമിഴ്നാട്ടിലെ പുതുക്കോട്ടൈ കോഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ലിമിറ്റഡിന് 25,000 രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.



[ad_2]

Post ad 1
You might also like