Real Time Kerala
Kerala Breaking News

ആറ് മാസത്തിനിടെ മൂന്നാമത്തെ ശ്രമം! രഹസ്യ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഉത്തര കൊറിയ

[ad_1]

ഉത്തര കൊറിയയുടെ ആദ്യ രഹസ്യ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. മല്ലിഗ്യോങ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമമാണ് ഇത്തവണ വിജയം കണ്ടിരിക്കുന്നത്. രഹസ്യ ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച സമയത്ത് തന്നെ അമേരിക്ക ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഉത്തര കൊറിയ വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തിയിരിക്കുന്നത്. വിക്ഷേപണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തര കൊറിയ ഈ വിവരം പുറത്തുവിടുന്നത്.

ഉത്തര കൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിന് പിന്നിൽ റഷ്യയുടെ പിന്തുണയുണ്ടെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത്തരമൊരു രഹസ്യ ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ളാമിഡർ പുട്ടിനും റഷ്യൻ ബഹിരാകാശ നിലയങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള സഹായം റഷ്യ ഉത്തര കൊറിയയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ വർഷം മെയ് മാസത്തിലാണ് ഉത്തര കൊറിയ രഹസ്യ ഉപഗ്രഹം വിക്ഷേപിക്കാനുള്ള ആദ്യ ശ്രമത്തിന് തുടക്കമിട്ടത്. ഇത് പരാജയപ്പെട്ടതോടെ ഓഗസ്റ്റ് മാസത്തിലും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഇതും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് നവംബർ മാസത്തിലും വിക്ഷേപണം നടത്തിയത്. രഹസ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെ ഉത്തര കൊറിയയുടെ ശത്രു രാജ്യങ്ങളെല്ലാം ആശങ്കയിലാണ്. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.



[ad_2]

Post ad 1
You might also like