Real Time Kerala
Kerala Breaking News

ശല്യമായി കണ്ട് അകറ്റിയവർ തന്നെ തിരികെ വിളിക്കുന്നു! ജെല്ലി ഫിഷ് കയറ്റുമതി രംഗത്ത് കോടികളുടെ വരുമാന സാധ്യത

[ad_1]

ഒരു കാലത്ത് ശല്യമായി കണ്ട് മത്സ്യത്തൊഴിലാളികൾ അകറ്റിനിർത്തിയ ഒന്നാണ് ജെല്ലി ഫിഷ്. മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നമായിരുന്ന ജെല്ലി ഫിഷ് എന്ന കടൽചൊറിക്ക് ഇപ്പോൾ വൻ കയറ്റുമതി സാധ്യതയാണ് കൈവന്നിരിക്കുന്നത്. ജെല്ലി ഫിഷ് പരിപാലനം മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാനും, രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകാനും സഹായിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ആഗോള വിപണിയിൽ ജെല്ലി ഫിഷ് വിഭവങ്ങൾക്ക് ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കയറ്റുമതിക്ക് ഡിമാൻഡ് കൂടിയിരിക്കുന്നത്. ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് അധിക വരുമാനം നേടാനുള്ള അവസരമാണ് ലഭ്യമാകുക.

സമുദ്ര ആവാസവ്യവസ്ഥയിലുള്ള പ്രാധാന്യവും, മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് മികച്ച പരിപാലന രീതിയിലൂടെ ജെല്ലി ഫിഷ് കൂടുതൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതാണ്. കോവളത്ത് നടക്കുന്ന രാജ്യാന്തര സിമ്പോസിയത്തിൽ നടന്ന ജെല്ലി ഫിഷ് വ്യാപാരവും, ഉപജീവനമാർഗ്ഗവും എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിലാണ് ജെല്ലി ഫിഷുകളുടെ വിപണ സാധ്യതയെക്കുറിച്ച് അധികൃതർ വിവരങ്ങൾ പങ്കുവെച്ചത്.

കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളും, തീരക്കടൽ വിഭവങ്ങളുടെ മത്സ്യബന്ധനം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ, ജെല്ലി ഫിഷ് ബന്ധനവും വ്യാപാരവും ഏറെ വരുമാന സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിൽ ഇവയെ ഭക്ഷ്യ വിഭവമായി പരിഗണിക്കുന്നില്ലെങ്കിലും, രാജ്യാന്തര വിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്. നിരവധി പോഷകമൂല്യങ്ങളാണ് ജെല്ലി ഫിഷിൽ അടങ്ങിയിട്ടുള്ളത്.



[ad_2]

Post ad 1
You might also like