Real Time Kerala
Kerala Breaking News

ഹമാസിനെ കുറിച്ച് വിവരങ്ങള്‍ കൈമാറിയിരുന്ന രണ്ട് പലസ്തീന്‍കാരെ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തി

[ad_1]

വെസ്റ്റ്ബാങ്ക്: ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പലസ്തീന്‍കാരായ രണ്ട് ഇസ്രായേല്‍ ചാരന്മാരെ ഹമാസ് വധിച്ചു. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്ന രണ്ടുപേരെയാണ് പലസ്തീന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇവരുടെ മൃതദേഹങ്ങള്‍ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്‌തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ സംഭവം. തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികള്‍ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബര്‍ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ജനക്കൂട്ടം അവരെ അധിക്ഷേപിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന് (ഐഡിഎഫ്) വേണ്ടി പ്രവര്‍ത്തിച്ച പുരുഷന്മാര്‍ എന്ന് പറയുന്നത് കാണ



[ad_2]

Post ad 1
You might also like