Real Time Kerala
Kerala Breaking News

ഇന്ത്യ ആ മുറിപ്പാട് ഒരിക്കലും മറക്കില്ല, മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

[ad_1]

ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ പതിനഞ്ചാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയില്‍ നടന്നത്, ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല. ഭീകരവാദത്തെ എല്ലാ ശക്തിയുമെടുത്ത്
ഇന്ത്യ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളോട് ആഘോഷ വേളകളില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വിവാഹങ്ങള്‍ വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിക്കാതെ ഇന്ത്യയില്‍ തന്നെ നടത്തണമെന്നും, അത് തദ്ദേശീയര്‍ക്ക് ഗുണകരമാകുമെന്നും പറഞ്ഞു.



[ad_2]

Post ad 1
You might also like