Real Time Kerala
Kerala Breaking News

ചൈനയിലെ നിഗൂഢമായ ന്യുമോണിയ: ആശുപത്രികളില്‍ തയ്യാറെടുപ്പ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രം

[ad_1]

ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം. ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചൈനയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

Read Also: യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്രതി അറസ്റ്റിൽ

ആശുപത്രികളില്‍ കിടക്കകള്‍, മരുന്നുകള്‍, ഇന്‍ഫ്‌ളുവന്‍സയ്ക്കുള്ള
വാക്‌സിനുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

കൂടാതെ റിയാക്ടറുകള്‍, ഓക്സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം, ആരോഗ്യ സൗകര്യങ്ങളിലെ അണുബാധ നിയന്ത്രണ രീതികള്‍ എന്നിവ സജ്ജമാക്കണമെന്നും കേന്ദ്രം അറിയിപ്പില്‍ പറയുന്നു.

[ad_2]

Post ad 1
You might also like