Real Time Kerala
Kerala Breaking News

ലെനോവോ ഐഡിയപാഡ് 3 15IML05 ലാപ്ടോപ്പ്: റിവ്യൂ

[ad_1]

ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഇലക്ട്രോണിക് ഉപകരണമായി ഇന്ന് ലാപ്ടോപ്പ് മാറിയിട്ടുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മികച്ച ബ്രാൻഡാണ് ലെനോവോ. ആകർഷകമായ ഡിസൈൻ തന്നെയാണ് ലെനോവോ ലാപ്ടോപ്പുകളെ മറ്റ് ലാപ്ടോപ്പുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇത്തവണ മിഡ് റേഞ്ച് ഉപഭോക്താക്കൾക്കായി സ്റ്റൈലിഷ് ലുക്കിലും, ആധുനിക ഫീച്ചറിലും ഉള്ള ലാപ്ടോപ്പാണ് ലെനോവോ പുറത്തിറക്കിയിരിക്കുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ട ലെനോവോ ഐഡിയപാഡ് 3 15IML05 ലാപ്ടോപ്പുകളെ കുറിച്ച് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-10110U (11th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.7 കിലോഗ്രാമാണ്. ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച ലെനോവോ ഐഡിയ പാഡ് 3 15IML05 ലാപ്ടോപ്പുകളുടെ വില 39,499 രൂപ മുതലാണ് ആരംഭിക്കുന്നത്.



[ad_2]

Post ad 1
You might also like