Real Time Kerala
Kerala Breaking News

സംസ്ഥാനത്ത് ഇന്നും ഉയർന്ന നിലവാരത്തിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

[ad_1]

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,880 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,735 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും വർദ്ധിച്ചിരുന്നു. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇന്നലെയും ഇന്നും സ്വർണവില ഉള്ളത്. കൂടാതെ, ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്ക് കൂടിയാണ് ഇന്ന്.

ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ വിലയില്‍ നിന്ന് 40 രൂപ താഴെയാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മുന്നേറ്റത്തിൽ നിന്നുള്ള ഊർജ്ജം ഉൾകൊണ്ടാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിക്കുന്നത്. ദുർബലമായ ഡോളറും ശക്തി ക്ഷയിക്കുന്ന ബോണ്ട് യീൽഡും കാരണം സ്വർണം 2,000 ഡോളറിന് മുകളിൽ നിലയുറപ്പിച്ചു. സ്വർണം ഔൺസിന് 0.42 ശതമാനം ഉയർന്ന്, 2010.75 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.



[ad_2]

Post ad 1
You might also like