Real Time Kerala
Kerala Breaking News

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും രാജ്യത്ത് നിര്‍മ്മിച്ചത്: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

[ad_1]

ചെന്നൈ: ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും രാജ്യത്ത് നിര്‍മ്മിച്ചവയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഹൊസൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും മെയ്ഡ് ഇന്‍ ഇന്ത്യയാണ്. അതേസമയം, രാജ്യത്തെ മൊബൈല്‍ ഫോണ്‍ വ്യവസായത്തിന്റെ വളര്‍ച്ചയെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രശസ്തരായ ആളുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ വ്യവസായം പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍ അവര്‍ മറക്കുന്നു, 2.5 ലക്ഷം ജീവനക്കാര്‍ നേരിട്ട് മൊബൈല്‍ ഫോണ്‍ വ്യവസായത്തില്‍ ജോലി ചെയ്യുന്ന കാര്യവും അവര്‍ ബോധപൂര്‍വ്വം മറക്കുകയാണ്.

രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതാണ് നല്ലതെന്ന്
വിശ്വസിക്കുന്ന ചില വലിയ നേതാക്കള്‍ പ്രതിപക്ഷത്തുണ്ടെന്ന് മന്ത്രി പരിഹസിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന കാര്യം അവര്‍ മറക്കുന്നു. കഴിഞ്ഞ 9.5 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രോണിക്സ് മേഖലയില്‍ കയറ്റുമതിയിലും മികച്ച വളര്‍ച്ച നേടിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



[ad_2]

Post ad 1
You might also like