Real Time Kerala
Kerala Breaking News

എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ്: ട്രോളുകൾക്ക് മറുപടിയുമായി മുകേഷ്

[ad_1]

 കൊല്ലത്ത് നിന്നും കാണാതായ അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു നിൽക്കുന്ന ചിത്രം കൊല്ലം എംഎൽഎ കൂടിയായ മുകേഷ് പങ്കുവച്ചിരുന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ചത് തന്റെ ഉള്ളില്‍ ഒരച്ഛൻ ഉള്ളത് കൊണ്ടാണെന്ന് മുകേഷ് പറഞ്ഞു. ‘മോള്‍’ എന്ന തലക്കെട്ടോടെയാണ് കുട്ടിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ മുകേഷ് പങ്കിട്ടത്. എന്നാൽ ഇതിനു പിന്നാലെ ട്രോളുകൾ ഉയർന്നു. കുട്ടിയെ മാത്രമല്ല, കാണാതായ എംഎൽഎയെയും കണ്ടുകിട്ടിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ.

മുകേഷിന്റെ ഫേസ്ബുക് കുറിപ്പ്

കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛൻ ഉള്ളതിനാല്‍,

ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരില്‍ ആക്കിയ അബിഗേല്‍ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോള്‍ തന്നെ കൊല്ലം ഏആര്‍ ക്യാമ്ബില്‍ എത്തുമ്ബോള്‍ ചുറ്റിനും അപരിചിതരുടെ മുന്നില്‍ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു. അപ്പോള്‍ പ്രിയ സുഹൃത്ത് ഗണേഷ് കുമാര്‍ എംഎല്‍എ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ….? ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം.. എങ്ങനെ അറിയാം…? ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യില്‍ വെച്ചത്.

ആ മോളുടെ മുഖത്തേക്ക് നിങ്ങള്‍ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങള്‍ക്ക് ഭയം കാണാൻ കഴിയില്ല… അത് ഈ മോള്‍ക്ക് മാത്രമല്ല… നല്ല മനസ്സുള്ള എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ് അതില്‍ പ്രായമില്ല… എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു… മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്… പിന്നെ എംഎല്‍എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎല്‍എ ആയത്

എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്ബ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നല്‍കിയതാണ്.. ചുരുക്കിപ്പറഞ്ഞാല്‍ “കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും ”

ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങള്‍.



[ad_2]

Post ad 1
You might also like