Real Time Kerala
Kerala Breaking News

താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല: വിമർശകനോട് അഭയ

[ad_1]

വസ്ത്രധാരണത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിയ്ക്ക് നേരെ സൈബർ ആക്രമണം പലപ്പോഴും ഉണ്ടാകാറുണ്ട്. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ അഭയയുടെ വസ്ത്രം ചൂണ്ടി വിമർശനങ്ങളുമായി ചിലർ രംഗത്തെത്തി. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് വിമർശകനു മറുപടിയായി അഭയ നൽകി.

ജാനകിയമ്മയും ചിത്ര ചേച്ചിയും റിമി ടോമിയുമെല്ലാം മന്യമായ വേഷം ധരിച്ചാണ് സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതെന്നും വില കുറഞ്ഞ വസ്ത്രം ധരിച്ച് മാന്യത കാണിക്കരുതെന്നും പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്നുമൊക്കെ ചിലർ വിമർശിച്ചു.

READ ALSO: കൃഷ്ണ ചിത്രങ്ങൾ വീട്ടിൽ ഉണ്ടോ? ഇപ്രകാരമുള്ള കൃഷ്ണനാണോ അതിൽ, ഭാഗ്യം ഒളിഞ്ഞിരിക്കുന്ന കൃഷ്ണ ചിത്രങ്ങളെക്കുറിച്ച് അറിയാം

‘താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയുമൊക്കെ മൂല്യം നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത്? എന്റെ ഡ്രെസ്സിനു വിലക്കുറവാണെന്ന് ആര് പറഞ്ഞു? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്’ എന്നായിരുന്നു അഭയയുടെ മറുപടി.

വിമർശകരുടെ വായടപ്പിക്കും വിധത്തിൽ മറുപടി നൽകിയ അഭയയ്ക്ക് പിന്തുണയുമായി ആരാധകരുമെത്തി.



[ad_2]

Post ad 1
You might also like