Real Time Kerala
Kerala Breaking News

സ്ഥിരമായി തലയണ ഉപയോ​ഗിക്കുന്നവർ അറിയാൻ | regular pillow, KNOW, users, Latest News, News, Life Style, Health & Fitness

[ad_1]

തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. പൊതുവേ കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്.

തലയണ തലയില്‍ വെച്ചാല്‍ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അതുകൊണ്ട് ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍ക്ക് കഴുത്ത് അനങ്ങാന്‍ പറ്റാത്തപോലെ ഉയര്‍ന്നിരിക്കും. ഇതിനാലാണ് ചില സമയങ്ങളില്‍ തലയണയുടെ ഉപയോഗം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പറയുന്നത്. കഴുത്ത് വേദന ഉള്ളവര്‍ ആണെങ്കില്‍ അത്യാവശ്യം കട്ടിയുള്ള അതേസമയം, സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് കഴുത്തിന് സപ്പോര്‍ട്ട് കിട്ടാന്‍ നല്ലത്.

നമ്മുടെ ആരോഗ്യത്തിനനുസരിച്ച് ശരീരപ്രക‍ൃതിക്കനുസരിച്ച് അസുഖങ്ങള്‍ വരാതെ ഉള്ള തലയണകള്‍ ഉപയോഗിക്കുന്നത് ആയിരിക്കും നല്ല ആരോഗ്യത്തിനും നല്ല ഉറക്കത്തിനും നല്ലത്. കൂടാതെ, നിങ്ങള്‍ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കില്‍ ഉറപ്പായും കട്ടിയുള്ള തലയണ ഉപയോഗിക്കാം.



[ad_2]

Post ad 1
You might also like