ഒരു വയസുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്‌റ്റില്‍. കോട്ടയം സ്വദേശി ശില്‍പ(30)യാണ് അറസ്‌റ്റിലായത്.
പല തവണ ചോദ്യം ചെയ്‌തതിന് ശേഷമാണ് ശില്‍പ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഇന്‍സ്‌പെക്‌ടര്‍ രഞ്‌ജിത് കുമാര്‍ ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ശനിയാഴ്‌ച രാവിലെ ആലപ്പുഴ ഭാഗത്തുനിന്നു കുഞ്ഞുമായി ഷൊര്‍ണൂരിലെത്തിയ യുവതി കൂട്ടുകാരന്‍ ജോലി ചെയ്യുന്ന സിനിമാ തിയറ്ററിലെത്തി കുഞ്ഞു മരിച്ചെന്നും മറവു ചെയ്യണമെന്നും പറയുകയായിരുന്നു. യുവതിയും കൂട്ടുകാരനും രണ്ടുവര്‍ഷത്തിലേറെ ഒന്നിച്ചാണ് താമസിച്ചതെന്നും അതിലുണ്ടായതാണ് കുഞ്ഞെന്നും പറയുന്നു. ആറുമാസത്തോളമായി അവര്‍ പിണങ്ങി താമസിക്കുകയായിരുന്നു. കുഞ്ഞിനെ തിയറ്ററില്‍ കിടത്തിയതോടെ തിയേറ്റര്‍ ജീവനക്കാര്‍ ഷൊര്‍ണൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെ പരിശോധനയില്‍ ആറുമണിക്കൂര്‍ മുൻപ്കുഞ്ഞ് മരിച്ചതായി വ്യക്‌തമായി. തുടര്‍ന്ന് തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്‌തമായിട്ടുണ്ട്‌്. പിണങ്ങിയതിന് ശേഷം യുവതി പലതവണ ഞാന്‍ കുട്ടിയെ കൊല്ലുമെന്ന് കാണിച്ച് തന്റെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു.
