Real Time Kerala
Kerala Breaking News

കൊല്ലത്തു..ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.

കൊല്ലം: ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം.

 

 

ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. അരയ്ക്ക് താഴോട്ടുളള ഭാഗം പൂര്‍ണമായി നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ്.

 

ആളൊഴിഞ്ഞ പുരയിടത്തില്‍ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ കഴിഞ്ഞദിവസം രാത്രി നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

അജിത്തും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അജിത്തിനെതിരെ ഭാര്യ പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇയാള്‍ തനിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Post ad 1
You might also like