Real Time Kerala
Kerala Breaking News

രാജ്യത്ത് ലോക്ക് ഡൗണ്‍ എന്ന് വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗണ്‍ എന്ന് വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പില്‍ ഷറഫുദ്ദീനെയാണ് (45)അറസ്റ്റ് ചെയ്തത്

വ്യാജ പ്രചാരണം നടത്തി പൊതു ജനങ്ങള്‍ക്കിടയില്‍ ആശങ്കയും രാഷ്ട്രീയ സ്പർധയുമുണ്ടാക്കാൻ ശ്രമിച്ചതിനാണു ഇയാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച്‌ 25 അർധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ ആണെന്നും ഈ സമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം മെഷീൻ തയാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം എന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

 

Post ad 1
You might also like