Real Time Kerala
Kerala Breaking News

പട്ടാമ്ബി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു.

പട്ടാമ്പി  വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്ബില്‍ പ്രദീപ്-ബീന ദമ്ബതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.

 

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

കഴിഞ്ഞദിവസമാണ് പ്രദീപിന്റെ ഭാര്യ ബീന(35)യെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളായ നിഖയെയും നിവേദ(ആറ്)യെയും പൊള്ളലേറ്റനിലയില്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ നിഖ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രദീപിന്റെ മാതാപിതാക്കള്‍ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളികേട്ട് വീട്ടുകാർ ചെന്നപ്പോഴാണ് സംഭവമറിയുന്നത്. മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന്, അയല്‍വീട്ടുകാരെത്തി വാതില്‍പൊളിച്ച്‌ അകത്തുകടക്കുകയായിരുന്നു. തുടർന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബീനയുടെ ജീവൻ രക്ഷിക്കാനായില്ല.

 

സംഭവസമയത്ത് പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്. സംഭവത്തില്‍ പട്ടാമ്ബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Post ad 1
You might also like