Real Time Kerala
Kerala Breaking News

പാൻമസാല കച്ചവടത്തിൻ്റെ  രാജാവ്   കരുനാഗപ്പള്ളി എക്സൈസ് പിടിയിൽ

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി, മാവേലിക്കര, ചക്കുവള്ളി, ആലപ്പാട് ഭാഗങ്ങളിലെ പ്രധാന പാൻമസാല വിൽപ്പനക്കാരൻ ചക്രവർത്തി എന്നറിയപ്പെടുന്ന ജഹാംഗീർ എക്സൈസിൻ്റെ പിടിയിലായി.

ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് യഥേഷ്ടം പാൻമസാല എത്തിച്ച് നൽകുന്ന കുലശേഖരപുരം വില്ലേജിൽ ഖാദരിയമൻസിൽ ജഹാംഗീറാണ് എക്സൈസിൻ്റെ പിടിയിലായത്. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 ചാക്കുകളിൽ 6075 പാൻമസാല പാക്കറ്റുകളിലായി 105 കിലോഗ്രാം പാൻമസാലയാണ് ടൊയോട്ട എത്തിയോസ് കാറിൽ നിന്നും ജഹാംഗീറിൻ്റെ വീട്ടിൽ നിന്നുമായിട്ടാണ് ഹാൻസ് , കൂൾ എന്നീയിനത്തിലായുള്ള പാൻമസാല ശേഖരം പിടികൂടിയത്.. വില കൂടിയ പ്രീമിയം കാറിൽ കറങ്ങി നടന്നു റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ എന്ന വ്യാജേന കച്ചവടക്കാർക്ക് പാൻമസാല നൽകുന്നതാണ് പതിവ്… ഓരോ ചാക്ക് കെട്ടുകളിലും ആവശ്യക്കാരുടെ പേര് രേഖപ്പെടുത്തിയിരുന്നു.

 

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിൻ്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിൻ്റെ മേൽനോട്ടത്തിൽ ഓണക്കാല സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് പാൻ മസാലശേഖരം കണ്ടെത്തിയത്..

Post ad 1
You might also like