കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നുവർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റില്‍.
29 കാരനായ വടക്കുതല അജ്മല്‍ ഉസ്താദ് ആണ് സംഭവത്തില്‍ ചവറ പോലീസിന്റെ പിടിയിലായത്. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി നിരന്തരം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു.
എന്നാല്‍ വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. മുതിർന്നതിനുശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതോടെയാണ് ബന്ധുക്കള്‍ കാരണം അന്വേഷിച്ചത്. ഇതോടെ കുട്ടി പീഡന വിവരം തുറന്നു പറയുകയായിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.