.ആലുംകടവ്, മുക്കേല്‍ വീട്ടില്‍ പുഷ്പദാസ് മകന്‍ ഷാനു (26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുന്‍വിരോധത്തെ തുടര്‍ന്ന് റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ യുവാവിന്‍റെ തലക്കും കൈകള്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി.
യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് ഷാനുവിനെ പിടികൂടൂകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്.സിപിഒ മാരായ ഹാഷിം, രാജീവ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ സംഭത്തിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.
