കരുനാഗപ്പള്ളി.കാശിവിശ്വനാഥ ക്ഷേത്ര പുനർനിർമ്മാണത്തിൽ വൻ സാമ്പത്തിക തിരിമറിപ്പും ക്രമക്കേടും; 30 പ്രതികൾക്കെതിരെ എഫ്.ഐ.ആർ
കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക തിരിമറിപ്പും ക്രമക്കേടും നടത്തിയെന്ന പരാതിയിലൂടെ 30 പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സജീന്ദ്രൻ, കനകൻ, സുനിൽ കുമാർ, ഷാജി, രതീഷ് രാജി, ലാലു, കണ്ണൻ, സൂരജ് കുമാർ, സുരേഷ്, ഗണേശൻ, മുരുകേഷൻ, തമിഴരശൻ, ഓമനകുട്ടൻ, ജയ കുമാർ, പ്രതീപ്, അരവിന്ദൻ, ശശാങ്കൻ, അഖിൽ ദേവ്, വിനീത്, സുനിൽ, അജി, രാജേന്ദ്രൻ, ശശീന്ദ്രൻ, ജോസ്, ബബീഷ്, വിനീഷ്, മുരുകൻ, ജയേന്ദ്രൻ, ചിത്രഭാനു നമ്പൂതിരി, ബാഹുലേയൻ എന്നിവരാണ് പ്രതികൾ.
അരയവംശപരിപാലന യോഗത്തിന്റെ ഉടമസ്ഥതയിലുള്ള കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരി 12-നും ഫെബ്രുവരി 8-നും നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതികളും ഭരണസമിതി അംഗങ്ങളും ക്ഷേത്ര മുഖ്യ ശിൽപിയും കരാറുകാരനും ചേർന്ന് ക്ഷേത്ര പുനർനിർമ്മാണത്തിനായി ഉണ്ടാക്കിയ കരാറുകൾ ലംഘിച്ചതായി പരാതിയിൽ പറയുന്നു. കൃത്രിമ രേഖകൾ ഉണ്ടാക്കി, കണക്കുകൾ പെരുപ്പിച്ച് കാണിച്ച്, ക്ഷേത്ര നിർമ്മാണത്തിനായി നീക്കിവച്ച 3,12,39,900 രൂപ പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രവർത്തനത്തിലൂടെ പ്രതികൾക്ക് 3,12,39,900 രൂപയുടെ അന്യായ ലാഭവും, അരയവംശപരിപാലന യോഗത്തിന്റെ അംഗങ്ങൾക്ക് അത്രയും നഷ്ടവും സംഭവിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രതികൾ പരസ്പരം ഗൂഢാലോചന നടത്തി ഈ കുറ്റകൃത്യങ്ങൾ നടത്തിയെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ തുടർന്നുള്ള അന്വേഷണം പോലീസ് നടത്തുന്നു.
