വെഞ്ഞാറമൂട് നിന്നും കാണാതായ 16കാരന്റെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെഞ്ഞാറമൂട് തൈക്കാട് മുളംകുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുനെ തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കാണാതായത്. വീട്ടില്‍നിന്നും കളിക്കാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു.
വീടിനടുത്തുള്ള പറമ്ബിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.
അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യാതൊരു തുമ്ബും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
