വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് പിടിയിലായത്.
തിരുവനന്തപുരം കമലേശ്വരത്ത് ജതിൻ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ജതിനൊപ്പം ഒരു ബിഹാർ സ്വദേശിയും, ഉത്തർപ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, താനാണ് കഞ്ചാവ് ചെടികള്‍ നട്ടതെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റമേറ്റെടുക്കുകയായിരുന്നു. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്സൈസ് പിടിച്ചെടുത്തു.
