Real Time Kerala
Kerala Breaking News

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് അബദ്ധത്തില്‍ വെട്ടേറ്റു, തല്‍ക്ഷണം ദാരുണാന്ത്യം

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്ക് അരികിലേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂർ ആലക്കോട് കോളിനഗറിലാണ് സംഭവം.

 

അബദ്ധത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഒരു കണ്ണിന് പൂർണമായും കാഴ്ച നഷ്ടപ്പെട്ടതാണ്.

 

ദയാലിന്റെ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം. പൂവഞ്ചാലിലെ വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകൻ ദയാല്‍ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുന്നതിനിടയിലാണ് അബദ്ധത്തില്‍ കുഞ്ഞിന് വെട്ടേറ്റത്. കുഞ്ഞിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്.

 

സംഭവം നടക്കുമ്ബോള്‍ കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്).

Post ad 1
You might also like