Real Time Kerala
Kerala Breaking News

കേരളത്തില്‍ മീൻ വില്‍പ്പന; നാട്ടില്‍ ഗര്‍ഭിണിയായ ഭാര്യ; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി പിടിയില്‍

16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി പിടിയില്‍. മുഹമ്മദ് ദാവൂദിനെയാണ് കേരള പൊലീസ് ലുധിയാനയില്‍ നിന്നും പിടികൂടിയത്.

കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഏഴ് വർഷമായി മീൻ കച്ചവടം നടത്തുകയാണ് പ്രതി.

കഴിഞ്ഞ ബുധനാഴ്ചയാണ് മണക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. ഇൻസ്റ്റഗ്രാം വഴിയാണ് മുഹമ്മദ് ദാവൂദ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് സംസ്ഥാനം വിടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവർ ലുധിയാനയില്‍ ഒളിച്ച്‌ താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് ലുധിയാനയില്‍ എത്തി പൊലീസ് അതിസാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടില്‍ ഗർഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Post ad 1
You might also like