Real Time Kerala
Kerala Breaking News

അടുത്ത വർഷം മുതൽ തിരഞ്ഞെടുത്ത മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി, കാരണം ഇത്

[ad_1]

ഇന്ത്യയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത ജനപ്രിയ മോഡലുകളുടെ വില വർദ്ധിപ്പിക്കുന്നു. അടുത്ത വർഷം ജനുവരി മുതലാണ് കാറുകളുടെ വില ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മാരുതി സുസുക്കി നടത്തിയിട്ടുണ്ട്. ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില ഉയർത്തുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. എന്നാൽ, ഏതൊക്കെ മോഡലുകളുടെ വിലയാണ് വർദ്ധിപ്പിക്കുകയെന്നും, വിലയിൽ എത്ര ശതമാനം വർദ്ധനവ് വരുത്തുമെന്നും മാരുതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതിന് അനുപാതികമായി കമ്പനിയുടെ ചെലവും വർദ്ധിച്ചിട്ടുണ്ട്. എങ്കിലും, ഉപഭോക്താക്കളെ കാര്യമായ രീതിയിൽ ബാധിക്കാത്ത വിധമാണ് വില ഉയർത്തുകയെന്ന് കമ്പനി അറിയിച്ചു. വില ഉയർത്തുന്ന തീരുമാനത്തോടൊപ്പം, കമ്പനിയിലെ അനാവശ്യ ചെലവുകൾ പരമാവധി ചുരുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ചെലവ് ചുരുക്കി കാറുകളുടെ വില വർദ്ധിപ്പിക്കുന്ന പരിധി പിടിച്ചുനിർത്താനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്.

എൻട്രി ലെവൽ മുതൽ മൾട്ടിയൂട്ടിലിറ്റി സെഗ്മെന്റിൽ വരെയുള്ള കാറുകളാണ് മാരുതി സുസുക്കി പ്രധാനമായും ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. 3.54 ലക്ഷം രൂപ മുതൽ 28.42 ലക്ഷം രൂപ വരെയുള്ള വിവിധ മോഡലുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത്തവണ ഏത് മോഡലുകൾക്കാണ് വില വർദ്ധിപ്പിക്കുക എന്നതിൽ വ്യക്തതയില്ല. അതേസമയം, ഈ വർഷം ഏപ്രിലിൽ എല്ലാ മോഡലുകളുടെയും വില മാരുതി ഉയർത്തിയിരുന്നു.



[ad_2]

Post ad 1
You might also like