Real Time Kerala
Kerala Breaking News

ഇന്ത്യൻ വ്യോമയാന മേഖല അതിശക്തമാകുന്നു! എയർലൈനുകൾ ഇതുവരെ ഓർഡർ നൽകിയത് 1000-ലധികം വിമാനങ്ങൾക്ക്

[ad_1]

ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന മേഖലയായി ഇന്ത്യ. ഈ വർഷം മാത്രം വിവിധ എയർലൈനുകൾ ഏകദേശം 1000-ലധികം വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതോടെ, ലോകത്തിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനം ആളുകളാണ് സ്ഥിരമായി വിമാനങ്ങൾ ഉപയോഗിക്കുന്നത്. ആകെ ജനസംഖ്യയുടെ 42 ദശലക്ഷത്തോളം വരുമിത്. രാജ്യത്തെ വ്യോമയാന മേഖലയുടെ ശക്തമായ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയുടെ രണ്ട് ഗുണഭോക്താക്കൾ ലോകത്തിലെ ഏറ്റവും വലിയ വിമാന നിർമ്മാതാക്കളാണ്. അമേരിക്കയിലെ ബോയിംഗിനും, യൂറോപ്പിലെ എയർബസിനുമാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. എയർ ഇന്ത്യ എയർബസിൽ നിന്ന് 250 വിമാനങ്ങളും, ബോയിംഗിൽ നിന്ന് 220 വിമാനങ്ങളും വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ 500 പുതിയ എയർബസ് എ320 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് 148 ആയി വർദ്ധിച്ചിട്ടുണ്ട്.



[ad_2]

Post ad 1
You might also like