Diwali 2023 | ദീപാവലി ഓഫറുകളുടെ പിന്നാലെയാണോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ|Unlock Diwali Deals, Not Scams: Tips For Secure Online Payments This Festive Season – News18 Malayalam
[ad_1]
ഓൺലൈൻ വെബ്‌സൈറ്റുകൾ നിരവധി ഓഫറുകളാണ് ഈ ദീപാവലി സമയത്ത് നൽകുന്നത്. ആകർഷമായ ഇത്തരം ഓഫറുകൾക്ക് പിന്നാലെ പോയി ചിലപ്പോൾ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ പണവും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
വിശ്വസനീയമായ വെബ്‌സൈറ്റുകളിൽ നിന്ന് മാത്രം വാങ്ങുക
നിങ്ങൾക്ക് അറിയാവുന്നതും വിശ്വസിക്കാവുന്നതുമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക. നിങ്ങൾക്ക് അറിയാത്ത ഒരു വെബ്‌സൈറ്റിൽ നിന്നാണ് മേടിക്കുന്നതെങ്കിൽ അതിനു മുൻപ് വെബ്സൈറ്റിന്റെ വിശ്വസനീയത പരിശോധിക്കാനായി കുറച്ച് ഗവേഷണം നടത്തുക. ലോഗിൻ ചെയ്ത് പ്രവേശിക്കുന്ന വെബ്സൈറ്റുകൾ തെരഞ്ഞെടുക്കുക. ആവശ്യപ്പെടാതെ പോപ്പ് അപ്പുകൾ വരുന്ന വെബ്‌സൈറ്റുകളിൽ നിന്നുള്ള ഷോപ്പിംഗ് ഒഴിവാക്കുക. ഈ വെബ്സൈറ്റുകളിലാണ് പലപ്പോഴും തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്.
Also read-Diwali 2023 | ദീപാവലിയ്ക്ക് 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് റെക്കോര്‍ഡിടാന്‍ അയോധ്യ
മികച്ച പാസ്‌വേഡ് ഉയോഗിക്കുക
നിങ്ങളുടെ എല്ലാ ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ടുകൾക്കും മികച്ച പാസ്‌വേഡുകൾ ഉണ്ടായിരിക്കണം. സാധ്യമാകുമ്പോഴെല്ലാം ടു-ഫാക്ടർ ഓതന്റിക്കേഷനും ഉപയോഗിക്കുക. നിങ്ങളുടെ ഫോണിലോ ലാപ്ടോപ്പിലോ വരുന്ന കോഡ് നൽകി ടു-ഫാക്ടർ ഒതന്റിക്കേഷൻ ചെയ്യാവുന്നതാണ്. പാസ്സ്‌വേർഡ് കൂടാതെ നിങ്ങളുടെ ഏതൊരു ഓൺലൈൻ അക്കൗണ്ടിനും അധിക സുരക്ഷ നല്കാൻ ടു-ഫാക്ടർ ഓതന്റിക്കേഷൻ സഹായിക്കുന്നു.
നിങ്ങൾ ഓൺലൈനിൽ പങ്കിടുന്ന വിവരങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക
പാൻ, ക്രെഡിറ്റ് കാർഡ് നമ്പർ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. നിങ്ങൾക്ക് അറിയാത്തതും വിശ്വനീയമല്ലാത്തതുമായ വെബ്‌സൈറ്റുകളിൽ ഇവയൊന്നും പങ്കിടരുത്. ഇതുപോലെയുള്ള സ്വകാര്യ വിവരങ്ങൾ നല്കാൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ എന്നിവയെക്കുറിച്ച് കുറച്ചുകൂടി ജാഗ്രത പാലിക്കുക. തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്.
സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക
ഫോണും ലാപ്ടോപ്പും എപ്പോഴും അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ചെയ്യുന്നത് മാൽവെയർ, സൈബർ ഭീഷണികൾ എന്നിവയിൽ നിന്ന് ഉപകരണങ്ങളെ സംരക്ഷിക്കും.
ശരിയല്ലെന്ന് തോന്നുന്നവ ഒഴിവാക്കുക
നിങ്ങൾക്ക് വരുന്ന മെസ്സേജുകളും അപേക്ഷകളും രണ്ടു തവണ പരിശോധിക്കുക. ജനങ്ങളെ ആകർഷിക്കാൻ തട്ടിപ്പുകാർ വ്യാജ ഡീലുകളുമായി എത്താറുണ്ട്. ഉൽപ്പന്നമോ സേവനമോ ലഭിക്കുന്നതിന് മുമ്പ് നിങ്ങൾ മുൻകൂറായി പണം നൽകേണ്ട സാഹചര്യങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തുക.
നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് നൽകുന്ന ഏജൻസി, തുടങ്ങിയ വിശ്വസനീയമായ കമ്പനികൾ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് മെയിൽ അയക്കുകയോ, വിളിക്കുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പാലിക്കുക. അവർ ഉടനടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയോ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ മിക്കവാറും അതൊരു തട്ടിപ്പായിരിക്കും. കമ്പനിയെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫോൺ നമ്പർ വഴിയോ നേരിട്ട് ബന്ധപ്പെട്ട് അന്വേഷിക്കുക.
Also read-Diwali 2023 | ദീപാവലി ആഘോഷത്തിനൊരുങ്ങി പത്തോളം രാജ്യങ്ങൾ
വിശ്വസനീയമായ പേയ്‌മെന്റ് രീതി ഉപയോഗിക്കുക
സാധനങ്ങൾക്കോ സേവനങ്ങൾക്കോ ഓൺലൈനായി പണമടയ്ക്കുമ്പോൾ വിശ്വസനീയമായ പേയ്‌മെന്റ് രീതി ഉപയോഗിക്കുക.
നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് എന്നി പതിവായി പരിശോധിക്കുക
നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകൾ പതിവായി പരിശോധിക്കുക. അക്കൗണ്ടിൽ നിന്ന് നിങ്ങൾ അറിയാതെ എന്തെങ്കിലും തിരിമറിയോ, പണം നഷ്ടപ്പെട്ടതായി കാണുകയോ ചെയ്താൽ അത് ഉടൻ നിങ്ങളുടെ ബാങ്കിലോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് കമ്പനിയിലോ റിപ്പോർട്ട് ചെയ്യുക.
[ad_2]
