Real Time Kerala
Kerala Breaking News

ഓഹരി വിപണിയിൽ ഐപിഒ പെരുമഴ! നേട്ടം കൊയ്യാൻ എത്തുന്നത് അഞ്ച് കമ്പനികൾ

[ad_1]

ഓഹരി വിപണിയിൽ ഈയാഴ്ച മാറ്റുരയ്ക്കാൻ എത്തുന്നത് അഞ്ച് കമ്പനികൾ. ഐപിഒ നടത്തുന്നതിലൂടെ കോടികളുടെ നേട്ടം കൈവരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഒരാഴ്ച തന്നെ 5 കമ്പനികൾ ഐപിഒ വിപണിയിൽ ചുവടുറപ്പിക്കുന്നതോടെ നിക്ഷേപകരും വലിയ ആകാംക്ഷയിലാണ്. ഫെഡറൽ ബാങ്കിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ഫിന, ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ടാറ്റ ടെക്നോളജീസ്, റിന്യൂവബിൾ എനർജി മേഖലയിലുള്ള ഐആർഡിഎ, പേനകൾ നിർമ്മിക്കുന്ന ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, ഗാന്ധാർ ഓയിൽ റിഫൈനറി എന്നിവയാണ് പ്രാരംഭ ഓഹരി വിൽപ്പന വഴി പണം സമാഹരിക്കുക.

അഞ്ച് കമ്പനികളും ചേർന്ന് ഏകദേശം 7300 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഫെഡ്ഫിനയുടെ ഐപിഒ നവംബർ 22ന് ആരംഭിച്ച് 24-നാണ് സമാപിക്കുക. ടാറ്റ ഗ്രൂപ്പിൽ നിന്ന് 20 വർഷങ്ങൾക്കുശേഷം എത്തുന്ന ടാറ്റ ടെക്നോളജീസിന്റെ ഐപിഒയും നവംബർ 22ന് തന്നെയാണ് ആരംഭിക്കുക. രണ്ട് ദിവസം നീളുന്ന ഐപിഒ 24-ന് സമാപിക്കും. ഐആർഡിഎയുടെ ഐപിഒ നവംബർ 21-ന് ആരംഭിച്ച് 23-ന് സമാപിക്കും. ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസിന്റെ ഐപിഒ നവംബർ 22ന് ആരംഭിച്ച് 24ന് സമാപിക്കും. 593 കോടി രൂപ വരെയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഗാന്ധാർ ഓയിൽ റിഫൈനറിയുടെ നവംബർ 22 മുതൽ 24 വരെയാണ് നടക്കുക.



[ad_2]

Post ad 1
You might also like