Real Time Kerala
Kerala Breaking News

പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണോ? അറിയാതെ പോകരുതേ ഈ ഓഫറുകൾ

[ad_1]

ഒട്ടനവധി അനുകൂലങ്ങൾ ലഭിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്കുകൾ നൽകാറുണ്ട്. ക്യാഷ് ബാക്ക്, റിവാർഡ് എന്നിവയിലാണ് സാധാരണയായി ക്രെഡിറ്റ് കാർഡുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, കോംപ്ലിമെന്ററി ഗോൾഫ് സെഷനുകൾ, സ്പാ ഡിസ്കൗണ്ടുകൾ, ഹൈ-എൻഡ് ഡിസൈനിംഗ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്.

രാജ്യത്തെ വിമാനത്താവളങ്ങളിലെ ലോഞ്ചുകളിൽ സൗജന്യ സേവനങ്ങൾ ഉൾപ്പെടെയുള്ളവ പ്രീമിയം ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഡിസംബർ മുതൽ ഇത്തരം സേവനങ്ങൾക്ക് പ്രത്യേക നിബന്ധനകളാണ് കൊണ്ടുവന്നിട്ടുള്ളത്. സൂപ്പർ പ്രീമിയം കാർഡുകളും അവ നൽകുന്ന ഫീച്ചറുകളും എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

എച്ച്ഡിഎഫ്സി ഇൻഫിനിയ മെറ്റൽ എഡിഷൻ

മുനിര സൂപ്പർ പ്രീമിയം കാർഡുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി ഇൻഫിനിയ മെറ്റൽ എഡിഷൻ. സൗജന്യ മുൻഗണന പാസ് മെമ്പർഷിപ്പ്, ലോകമെമ്പാടുമുള്ള അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, ഡൈനിംഗ് എന്നിങ്ങനെ എക്സിക്യൂട്ടീവ് ആനുകൂല്യങ്ങളാണ് ഈ കാർഡിന് കീഴിൽ ലഭിക്കുക. റീട്ടെയിൽ ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്.

ആക്സിസ് ബാങ്ക് റിസർവ് ക്രെഡിറ്റ് കാർഡ്

ആഗോളതലത്തിൽ ലോഞ്ച് ആക്സസ്, ഭക്ഷണം, വിനോദം, യാത്ര എന്നിവയിൽ 50 ശതമാനത്തിനടുത്ത് വരെ കാർഡ് ഉപയോഗിച്ച് ഇളവുകൾ നേടാൻ കഴിയും. വാർഷിക അടിസ്ഥാനത്തിൽ 25 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിക്കുകയാണെങ്കിൽ, പുതുക്കുന്നതിനുള്ള ഫീസിലും ഇളവ് ലഭിക്കുന്നതാണ്.

എസ്ബിഐ ഓറം ക്രെഡിറ്റ് കാർഡ്

യാത്രകൾ കൂടുതലായി നടത്തുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്ബിഐ ഓറം ക്രെഡിറ്റ് കാർഡ്. ഈ കാർഡുകൾക്ക് വെൽക്കം ബോണസ് ലഭിക്കുന്നതാണ്. കൂടാതെ, ഫ്ലൈറ്റ് ചാർജ്, ഹോട്ടൽ ബുക്കിംഗ് എന്നിവയ്ക്ക് ഉൾപ്പെടെ ഇളവുകൾ ലഭിക്കും.



[ad_2]

Post ad 1
You might also like