[ad_1]

സംസ്ഥാനത്ത് സപ്ലൈകോയിലും ഇ-പോസ് സംവിധാനം ഏർപ്പെടുത്താൻ സാധ്യത. സബ്സിഡി സാധനങ്ങളുടെ വിൽപ്പന സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയിലും ഇ-പോസ് മെഷീനുകൾ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പും, സപ്ലൈകോയും കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോയിൽ നിന്ന് പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നത്.
അടുത്തിടെ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിൽ ക്രമക്കേടുകൾ നടന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പരാതികൾ ആവർത്തിച്ചതോടെയാണ് ഇ-പോസ് സംവിധാനം ഏർപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ, ഇ-പോസ് മെഷീനുകൾ വഴിയുള്ള വിൽപ്പന സപ്ലൈകോ ആസ്ഥാനത്ത് നിന്നും നിരീക്ഷിക്കാൻ സാധിക്കും. എന്നാൽ, സപ്ലൈകോയിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിക്കുന്നത് വലിയ രീതിയിലുള്ള വെല്ലുവിളി ഉയർത്തുന്നുണ്ട്. സർവർ തകരാർ കാരണം ഇ-പോസ് മെഷീനുകൾ അടിക്കടി പ്രവർത്തനരഹിതമാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
[ad_2]
