Real Time Kerala
Kerala Breaking News

വനിത സംരംഭകർക്ക് ഈട് രഹിത വായ്പ നേടാം, കേന്ദ്രസർക്കാറിന്റെ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ

[ad_1]

സംരംഭകത്വ മേഖലയിൽ വനിതാ സംരംഭകരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള പദ്ധതികളാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ആവിഷ്കരിക്കാറുള്ളത്. ഈ മേഖലയിലേക്ക് വനിതകളുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കാൻ നിരവധി വായ്പകളും ലഭ്യമാണ്. അത്തരത്തിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികളിൽ ഒന്നാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭകത്വ വായ്പ പദ്ധതി. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ എന്നീ വിഭാഗത്തിലുള്ള സംരംഭകർക്ക് 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭകത്വ വായ്പ പദ്ധതി. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

2016-ൽ കേന്ദ്രസർക്കാറാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞ പദ്ധതി കൂടിയാണിത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും, ഒരു പട്ടിക ജാതി-പട്ടിക വർഗ സംരംഭകനും ഓരോ വായ്പകൾ ഓരോ വർഷവും നിർബന്ധമായും നൽകിയിരിക്കണം. ഈടില്ലാതെ വായ്പ ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണീയത. നിർമ്മാണ മേഖല, സേവന മേഖല, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, വ്യാപാര മേഖല എന്നിവയിൽ ഏതെങ്കിലും ആയിരിക്കണം സംരംഭം. ഈ പദ്ധതിക്ക് കീഴിൽ ഇതിനോടകം 53,822 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ, 46,894 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിട്ടുണ്ട്.



[ad_2]

Post ad 1
You might also like