Real Time Kerala
Kerala Breaking News

Pooja Bumper | ഭാര്യ വിറ്റ ടിക്കറ്റിന് 12 കോടി ഒന്നാം സമ്മാനം; ഭർത്താവ് വിറ്റ ടിക്കറ്റിന് ഒരു കോടി രണ്ടാം സമ്മാനം

[ad_1]

പൂജ ബമ്പർ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്‍സി വില്‍പന നടത്തിയ ജെ സി 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്പര്‍.

10 ലക്ഷം രൂപ വരെയുള്ള തുകള്‍ ഈ ഏജന്‍സിയില്‍ വിറ്റ ടിക്കറ്റുകള്‍ക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യാമായാണ് ഇത്രയും വലിയ തുക അടിച്ചിരിക്കുന്നതെന്ന് മേരിക്കുട്ടി ജോജോ പറഞ്ഞു.

12 കോടി ഒന്നാം സമ്മാനമുള്ള പൂജാ ബംമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; രണ്ടാം സമ്മാനം 4 കോടി; ഒരു കോടി വീതം നാല് പേർക്ക്

25000 പൂജ ബമ്പര്‍ ടിക്കറ്റുകള്‍, ഭാരത് ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പന നടത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലടക്കം സപ്ലൈ ഏജന്റുമാരുമുണ്ട്. അതില്‍ തന്നെ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് തന്നെയാണോ ലോട്ടറി അടിച്ചതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. കമ്മീഷനായി ഏജന്‍സിക്ക് ഒന്നേ കാല്‍കോട് രൂപ ലഭിക്കും.

മേരിക്കുട്ടി ജോജോയുടെ ഭര്‍ത്താവാ ജോജോ ജോസഫും ലോട്ടറി ഏജന്റാണ്. പൂജ ബമ്പറിലെ രണ്ടാം സമ്മാനവും ഇവർ വിറ്റ ടിക്കറ്റിനാണ്. ജോജോ ജോസഫ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്.

4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര).

[ad_2]

Post ad 1
You might also like