[ad_1]
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാർക്ക് നൽകേണ്ട സേവനങ്ങളിൽ ഉൾപ്പെടെ വീഴ്ച വരുത്തിയതോടെയാണ് ലക്ഷങ്ങളുടെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര സെക്ടറുകളിൽ ബിസിനസ് ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആ സേവനം നൽകാതെ, മറ്റ് സീറ്റുകൾ നൽകിയതിന് നഷ്ടപരിഹാരം നൽകാത്തത് ഉൾപ്പെടെയുള്ള കാരണങ്ങൾ മുൻനിർത്തിയാണ് ഡിജിസിഎയുടെ നടപടി. ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയുടെ പ്രവർത്തനം ഡിജിസിഎ പരിശോധിച്ചിട്ടുണ്ട്. വിമാന കമ്പനികൾക്ക് ബാധകമായ ചട്ടങ്ങളിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് കമ്പനി പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
പരിശോധനയുമായി ബന്ധപ്പെട്ട്എയർ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇത് ലഭിച്ചതിനുശേഷമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഗ്രൗണ്ട് സ്റ്റാഫിൽ ചിലർക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശീലനം നൽകുന്നതിൽ വീഴ്ച വന്നതായും കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനത്തെ തുടർന്ന് 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. അതേസമയം, പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
[ad_2]