[ad_1]

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകൾ ഡിസംബർ 20 മുതലാണ് പ്രാബല്യത്തിലാകുക. പ്രതിമാസം ശരാശരി 50000 രൂപയ്ക്ക് താഴെ ക്രെഡിറ്റ് ലിമിറ്റുള്ള ക്രെഡിറ്റ് കാർഡുകളുടെ വാർഷിക പലിശ നിരക്ക് അഥവാ ആന്വൽ പേഴ്സന്റേജ് ലിമിറ്റ് (എപിആർ) നിലവിൽ 41.88 ശതമാനമാണ്. ഈ നിരക്കിൽ പ്രത്യേക മാറ്റങ്ങൾ ഫെഡറൽ ബാങ്ക് വരുത്തിയിട്ടില്ല. പുതുക്കി നിശ്ചയിച്ച മറ്റ് നിരക്കുകളെ കുറിച്ച് പരിചയപ്പെടാം.
പ്രതിമാസ ശരാശരി ബാലൻസ് അഥവാ ക്രെഡിറ്റ് ലിമിറ്റഡ് 50,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് കാർഡുകളുടെ എപിആർ 32.28 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇത് 30 ശതമാനമായിരുന്നു. 3,00,001 രൂപ മുതൽ 10 ലക്ഷം രൂപ വരെ ലിമിറ്റ് ലിമിറ്റ് ഉള്ളവയുടെ എപിആർ നിരക്ക് 18 ശതമാനത്തിൽ നിന്നും 20.28 ശതമാനമായും ഉയർത്തി. 10 ലക്ഷം രൂപയ്ക്ക് മേൽ ലിമിറ്റുള്ളവയുടെ പുതുക്കിയ നിരക്ക് 5.88 ശതമാനത്തിൽ നിന്ന് 8.28 ശതമാനമായാണ് വർദ്ധിപ്പിച്ചത്.
[ad_2]
