[ad_1]

ഓരോ മാസവും വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഡിജിറ്റൽ സേവനങ്ങൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില അവസരങ്ങളിൽ ബ്രാഞ്ചുകളിൽ എത്തേണ്ടത് അനിവാര്യമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഡിസംബറിൽ രാജ്യത്ത് മൊത്തം 18 ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണ് 18 എണ്ണം.
സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്ക് അവധി ദിനത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്. അവധി സമയത്തും ഉപഭോക്താക്കൾക്ക് ഓൺലൈനിൽ ഇടപാടുകൾ നടത്താവുന്നതാണ്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും ഏതൊക്കെയാണ് പരിചയപ്പെടാം.
- ഡിസംബർ 1: സംസ്ഥാന സ്ഥാപക ദിനത്തോടനുബന്ധിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്ക് അവധി.
- ഡിസംബർ 3: ഞായർ.
- ഡിസംബർ 4: സെന്റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ കാരണം ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
- ഡിസംബർ 9: മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും.
- ഡിസംബർ 10: ഞായർ.
- ഡിസംബർ 12: പാ-ടോഗൻ നെങ്മിഞ്ച സാങ്മ കാരണം മേഘാലയയിൽ ബാങ്ക് അവധിയുണ്ടാകും.
- ഡിസംബർ 13: ലോസുങ്/നാംസങ് കാരണം സിക്കിമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
- ഡിസംബർ 14: ലോസുങ്/നാംസങ് കാരണം ഈ ദിവസവും സിക്കിമിൽ ബാങ്ക് അവധിയായിരിക്കും.
- ഡിസംബർ 17: ഞായർ.
- ഡിസംബർ 18: യു സോസോ താമിന്റെ ചരമവാർഷികമായതിനാൽ മേഘാലയയിൽ ബാങ്ക് അവധി.
- ഡിസംബർ 19: വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്ക് അവധിയുണ്ടാകും.
- ഡിസംബർ 23: നാലാമത്തെ ശനിയാഴ്ച.
- ഡിസംബർ 24: ഞായർ.
- ഡിസംബർ 25: ക്രിസ്തുമസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും.
- ഡിസംബർ 26: ക്രിസ്തുമസ് ആഘോഷങ്ങൾ കാരണം മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
- ഡിസംബർ 27: ക്രിസ്തുമസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.
- ഡിസംബർ 30: മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല.
- ഡിസംബർ 31 – ഞായർ.
[ad_2]
