Real Time Kerala
Kerala Breaking News

കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം

[ad_1]

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടം മുതൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബിഎസ്ഇ സെൻസെക്സ് 204 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,174-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 95 പോയിന്റ് നേട്ടത്തിൽ 19,889-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റിയിൽ 39 ഓഹരികൾ നേട്ടത്തിലേറുകയും, 11 ഓഹരികൾ നഷ്ടവും നേരിട്ടു. അതേസമയം, സെൻസെക്സിൽ 1,982 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ, 1811 എണ്ണം മാത്രമാണ് നഷ്ടം കുറിച്ചത്.

ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസെർവ്, അൾട്രാ ടെക് സിമന്റ്, ബജാജ് ഫിനാൻസ്, എയർടെൽ, എൻടിപിസി, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി. ഓഹരി വിപണിയിൽ ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവച്ചത് അദാനി ഗ്രൂപ്പ് ഓഹരികളാണ്. നിഫ്റ്റി 200-ൽ ഏറ്റവും അധികം നേട്ടം കൊയ്ത ടോപ്പ് 5 ഓഹരികൾ അദാനി ഗ്രൂപ്പിൽ നിന്ന് ഉള്ളവയാണ്.



[ad_2]

Post ad 1
You might also like