[ad_1]
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഞെട്ടിപ്പിക്കുന്ന വളർച്ചയുമായി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യയുടെ ജിഡിപി 7.6 ശതമാനമാണ് വളർച്ച കൈവരിച്ചത്. മാനുഫാക്ചറിംഗ്, ഉപഭോക്തൃ മേഖലകളുടെ കരുത്തിലാണ് ഇന്ത്യയുടെ വമ്പൻ മുന്നേറ്റം. ഇതോടെ, ആഗോള നിക്ഷേപകരുടെ പ്രിയ കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് ഇന്ത്യ. സെപ്റ്റംബറിൽ ഇന്ത്യൻ ജിഡിപിയുടെ യഥാർത്ഥ മൂല്യം 41.74 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ ജിഡിപി മൂല്യം 38.78 ലക്ഷം കോടി രൂപയായിരുന്നു.
കാർഷിക, മൃഗസംരക്ഷണ, മത്സ്യ മേഖലകളിലെ ഉൽപ്പാദനം 1.2 ശതമാനവും, ഖനന ക്വാറി മേഖലകളിലെ ഉൽപ്പാദനം 10 ശതമാനവും ഉയർന്നു. അതേസമയം, മാനുഫാക്ചറിംഗ് മേഖലയിൽ 13.9 ശതമാനം വളർച്ചയുമായാണ് തരംഗം സൃഷ്ടിച്ചത്. ജിഡിപി കണക്കാക്കുന്നതിൽ 60 ശതമാനം വിഹിതമുള്ള കൺസ്യൂമർ ഉപഭോഗത്തിൽ മികച്ച വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ
മുതൽ ജൂൺ വരെയുള്ള കാലയളവിൽ വളർച്ച നിരക്ക് 7.8 ശതമാനമായിരുന്നു. അവലോകന കാലയളവിൽ ഇന്ത്യൻ ജിഡിപിയുടെ വളർച്ച 6.5 ശതമാനം മുതൽ 7.5 ശതമാനം വരെയാകുമെന്നാണ് ധനകാര്യ വിദഗ്ധ പ്രവചിച്ചിരുന്നത്. എന്നാൽ, പ്രവചനങ്ങൾ മറികടന്നാണ് ഇന്ത്യയുടെ റെക്കോർഡ് കുതിപ്പ്.
[ad_2]