Real Time Kerala
Kerala Breaking News

വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

[ad_1]

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ നൽകുന്ന ഗുജറാത്ത് മെഹസേന സ്വദേശിയായ ഷേക്ക് മുർത്തു സാമിയ ഹയാത്ത് ഭായ് ആണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ദൃശ്യവും വ്യാജമായി സൃഷ്ടിച്ച് ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

Also read-പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വിമുക്ത ഭടന് 23 വര്‍ഷം തടവ്

നിലവിൽ യുഎസിലുള്ള ആന്ധ്രപ്രദേശ് സ്വദേശിയായ സുഹൃത്താണെന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സുഹൃത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്സാപ്പ് വഴി അയച്ചു. പിന്നീട് വാട്സാപ്പിലെ വോയിസ് കോളിൽ വിളിച്ച് അദ്ദേഹത്തിന്റെ ശബ്ദവുമായി സാമ്യമുള്ള ശബ്ദത്തിൽ സംസാരിച്ചു. പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിച്ച് വിശ്വാസം ഊട്ടിയുറപ്പിച്ചു. തുടർന്ന് മുംബൈയിലെ ആശുപത്രിയിലുള്ള തന്റെ ഭാര്യയുടെ സഹോദരിയുടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് 40,000 രൂപ ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. മുംബൈയിലെത്തിയാൽ പണം തിരികെ നൽകാമെന്നും അറിയിച്ചിരുന്നു.

Also read-‘സുകുമാരക്കുറുപ്പ്’ ഗുജറാത്തിൽ; ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാൻ യാചകനെ കൊന്ന് സ്വന്തം മരണമാക്കി

വീഡിയോ കോളിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖം വളരെ അടുത്തു കാണിച്ച് ഏതാനും സെക്കൻഡുകൾ മാത്രം സംസാരിച്ചു. വാട്സാപ്പ് വഴി നൽകിയ ഗൂഗിൾപേ നമ്പറിൽ പണം അയച്ചുകൊടുത്തു. ഉടൻതന്നെ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്നു സംശയം തോന്നിയതായി പരാതിക്കാരൻ പറയുന്നു. ഉടൻ മറ്റു സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. അവരോടും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടെന്നു മനസ്സിലായതോടെ സംഭവം തട്ടിപ്പാണെന്നു വ്യക്തമായി. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രതി ഗുജറാത്തിലും കർണാടകയിലും രജിസ്റ്റർ ചെയ്തിട്ടുള്ള സമാന സ്വഭാവമുള്ള കേസുകളിലും പ്രതിയാണ്.

[ad_2]

Post ad 1
You might also like