ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയെന്ന് പരാതി: അസി. പ്രൊഫസർക്ക് സസ്പെൻഷൻ
[ad_1]
കാസർഗോഡ്: ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അസി. പ്രൊഫസർക്ക് സസ്പെൻഷൻ. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്ന്, ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസി. പ്രൊഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് സസ്പെൻറ് ചെയ്തത്. നടപടിയുടെ കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ട് പോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു.
ക്ലാസിൽ അശ്ലീല കാര്യങ്ങൾ ഉദാഹരിച്ച് ക്ലാസെടുക്കുന്ന അധ്യാപകനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നവംബർ 13 പിജി ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയോട് കാണിച്ച ലൈംഗിക അതിക്രമത്തോടെ പരാതിയിലെത്തുകയായിരുന്നു. ക്ലാസിൽ ബോധരഹിതയായ വിദ്യാർഥിനിക്കുനേരെ ലൈംഗിക താൽപര്യം വച്ച് പെരുമാറിയെന്നാണ് പരാതിയിലുള്ളത്.
എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ്: ട്രോളുകൾക്ക് മറുപടിയുമായി മുകേഷ്
ആരോപണ വിധേയനായ അധ്യാപകൻ തന്നെയാണ് സർവകലാശാലക്ക് അകത്തുള്ള ആശുപത്രിയിൽ വിദ്യാർഥിനിയെ എത്തിച്ചത്. അവിടെ വെച്ച് പെൺകുട്ടിയോട് സഭ്യേതരമായ നിലയിൽ പെരുമാറിയ അധ്യാപകനെ ആശുപത്രിയിലെ ഡോക്ടർ പറുത്താക്കുകയായിരുന്നു. പെൺകുട്ടിയും സഹപാഠികളും വൈസ് ചാനസലർക്ക് പരാതി നൽകിയപ്പോൾ പരാതി പൂഴ്ത്തിവെക്കാനും പിൻവലിപ്പിക്കാനും ശ്രമം നടന്നു എന്നും ആരോപണമുണ്ട്.
[ad_2]