Real Time Kerala
Kerala Breaking News

ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍

ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള വാടക വീട്ടില്‍വെച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്. ഇയാളുടെ അടുത്തു വരുന്നവരെ ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയുടെയും പേരില്‍ പണം തട്ടിയെടുക്കുകയാണ് പതിവ്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

പണം തട്ടിയതിന് ഇയാക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതാണ്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

Post ad 1
You might also like