Real Time Kerala
Kerala Breaking News

ഷവർമ ചതിച്ചു നിരവധി പേർ ആശുപത്രിയിൽ

 

 

 

 

തിരുവനന്തപുരം മണക്കാട് ഉള്ള ഇസ്താമ്പുൾ എന്ന ഷവർമ ഷോപ്പിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം ഷവർമ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിശബാധ ഏറ്റു.. ദേഹാസ്വസ്ഥം അനുഭവപെട്ടതിനെ തുടർന്നാണ് നഗരത്തിലെ വിവിധ ആശുപത്രികളിലായി പലരും ചികിത്സ തേടിയത്.. വയറിളക്കം, ശർദ്ധി, കടുത്ത പനി, തലവേദന തുടങ്ങിയവ ആയിരുന്നു ലക്ഷണങ്ങൾ

 

ശനിയാഴ്ച രാവിലെ നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ നടത്തി പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു..

 

സംഭവം പുറത്ത് അറിയാതിരിക്കാൻ നവീകരണം നടക്കുന്നതിനാൽ ഹോട്ടൽ അടച്ചു എന്ന ബോർഡ്‌ കടയുടമകൾ വെച്ചിരുന്നു.

 

ഒടുവിൽ ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും എത്തിയതോടെ ഉടമകൾ തന്നെ ബോർഡ്‌ നീക്കം ചെയ്തു..

 

കേരളത്തിലെ പല ഭാഗങ്ങളിൽ ഷോപ്പുകളും തിരുവനന്തപുര ത്ത് തന്നെ നിരവധി ഔട്ട്‌ ലെറ്റുകളും, ഫുഡ്‌ ട്രക്കുകളുമുള്ള ഇസ്താമ്പുൾ ഷവർമ വിലപ്പനയിൽ തിരുവനന്തപുരത്തെ പേര് കേട്ട സ്ഥാപനം കൂടിയാണ് ..

 

കുട്ടികൾക്ക് ഉൾപ്പെടെ നമ്മൾ വാങ്ങികൊടുക്കാറുള്ള ഷവർമ വില്പന നടത്തുന്നവർ വൃത്തിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഒരു പക്ഷെ വലിയ വില നമ്മൾകൊടുക്കേണ്ടി വന്നേക്കാം..

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധനകളും ഒരാഴ്ചത്തെ പ്രഹസനവും കഴിഞ്ഞാൽ വീണ്ടും

വിഷം കലർന്ന ഷവർമയുമായി ഷോപ്പ് തുറന്ന് പ്രവർത്തിക്കും എന്നതിൽ യാതൊരു സംശയവുമില്ല..

 

 

 

Post ad 1
You might also like