Real Time Kerala
Kerala Breaking News

ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു

[ad_1]

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് ബോബി കൊട്ടാരക്കര. വെള്ളം പോലും കിട്ടാതെയായിരുന്നു താരത്തിന്റെ മരണമെന്നു സഹോദരങ്ങളുടെ വെളിപ്പെടുത്തൽ. പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഹോദരങ്ങൾ ഇക്കാര്യം പങ്കുവച്ചത്.

അഭിനയിച്ച സിനിമകളിൽ പലതിനും ബോബിയ്ക്ക് പൈസ പോലും കിട്ടിയിരുന്നില്ല എന്നും ശ്വാസകോശം ചുരുങ്ങി പോവുകായും ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് അദ്ദേഹം മരിക്കുന്നതെന്നും അഭിമുഖത്തിൽ സഹോദരങ്ങൾ പറയുന്നു.

read also: യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കുടുംബത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അഭിനയിച്ച സിനിമകളിൽ പലതിനും പൈസ പോലും കിട്ടിയിരുന്നില്ല. ആദ്യം ചെറിയ തുക മാത്രം കൊടുക്കും.പിന്നെ കൊടുക്കുന്ന ചെക്ക് ബൗണ്‍സായി പോകും. അങ്ങനെ ഒത്തിരി പൈസ കിട്ടാനുണ്ട്. പക്ഷേ പുള്ളി അത് തിരിച്ച്‌ ചോദിക്കില്ല. കാരണം പൈസ ചോദിച്ചാല്‍ പിന്നെ വേഷം കിട്ടിയില്ലെങ്കിലോ എന്ന പേടിയായിരുന്നു. അത്രത്തോളം ശുദ്ധനായിരുന്നു ബോബി.

ബോബിയുടെ മരണം വളരെ ദാരുണമായിരുന്നു. ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. അദ്ദേഹത്തിന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്. ഇത്രയൊക്കെ സിനിമകള്‍ ചെയ്തിട്ടും ശ്വാസംമുട്ടി വല്ലാത്തൊരു മരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനാസ്ഥ വന്നത് കൊണ്ട് ഉണ്ടായ മരണമാണെന്നാണ് പറഞ്ഞിരുന്നത്.’- കുടുംബം പറഞ്ഞു.



[ad_2]

Post ad 1
You might also like