Real Time Kerala
Kerala Breaking News

Maharani | ‘പിന്നേ, വീട് നന്നാക്കാനാണല്ലോ പെണ്ണ് വന്ന് കയറുന്നത്’; പ്രോമോ വീഡിയോയുമായി മലയാള ചിത്രം ‘മഹാറാണി’

[ad_1]

മഹാറാണിയിലെ (Maharani) പെൺ കരുത്ത് മംഗളമായി നിഷാ സാരംഗ് (Nisha Sarang). കരുത്തുറ്റ സ്ത്രീശക്തിയുടെ പ്രതീകമായി മാറുകയാണ് നിഷ സാരംഗിന്റെ കഥാപാത്രം ‘മംഗളം’. പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നും പ്രോമോ സൂചന നൽകുന്നുണ്ട്. നവംബര്‍ 24-ന് മഹാറാണി തിയെറ്ററുകളിലെത്തുന്നു.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ്.ബി. ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ താരങ്ങളും മറ്റനേകം അഭിനേതാക്കളും ചിത്രത്തിൽ മറ്റു വേഷങ്ങളിലെത്തുന്നു.

‘ isDesktop=”true” id=”638643″ youtubeid=”GPDwIhqLOUo” category=”film”>

ഛായാഗ്രഹണം – എസ്. ലോകനാഥന്‍, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ – സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ – സുജിത് രാഘവ്, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – അജി മസ്കറ്റ്, ശബ്ദലേഖനം – എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ. – ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സിനിമാ പ്രാന്തൻ.

Summary: Nisha Sarang is back in spotlight with performance in Maharani movie

[ad_2]

Post ad 1
You might also like